വൈക്കം: ലയൺസ് ക്ലബ് വെച്ചൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ബി യുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു.
ലയൺസ് ക്ലബ് വെച്ചൂർ യൂണിറ്റ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് സേവ്യർ മലയിൽ ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും വൈദ്യ പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ച് വെച്ചൂരിലെ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ലയൺസ് ക്ലബ് നിർധനർക്ക് കൂടുതൽ ഉപകാരപ്രദമായ ആസൂത്രണം ചെയ്തുവരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ലയൺസ് ക്ലബ് ഭാരവാഹികളായ സജി കെ. ആണ്ടളത്ത്, വിപിൻദാസ്, പ്രമോദ്, പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.